ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിഗ്രഹപ്രതിഷ്‌ഠാ വാര്‍ഷികം ആഘോഷിച്ചു

July 2, 2011 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദര്‍ പ്രതിഷ്‌ഠിച്ച ശ്രീരാമസീതാ ആഞ്‌ജനേയ വിഗ്രഹങ്ങളുടെ 49-ാമത്‌ വാര്‍ഷികാഘോഷം ജൂലൈ 4ന്‌ നടന്നു. രാവിലെ 5.30ന്‌ ആരാധന, 6.30ന്‌ രാമായണപാരായണം ആരംഭിച്ചു, 8ന്‌ കഞ്ഞിസദ്യ, 8.30ന്‌ ലക്ഷാര്‍ച്ചന, ഉച്ചയ്‌ക്ക്‌ 1ന്‌ അന്നദാനവും വൈകുന്നേരം 6ന്‌ ഭജന തുടര്‍ന്ന്‌ ആരാധനയും നടന്നു. വെളുപ്പിന്‌ 3ന്‌ ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ പര്യവസാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം