ക്ഷേത്രം വക സ്വത്തുക്കളില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ അധികാരമില്ല

July 3, 2011 കേരളം

കോഴിക്കോട്‌: ക്ഷേത്രം വക സ്വത്തുക്കളില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ ഒരധികാരവുമില്ലെന്ന്‌ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പൈതൃക സ്വത്തുക്കളുടെ കണക്കെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അതില്‍ നിന്ന്‌ ഒരു പൈസ പോലും എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. സ്വത്തു ക്രയവിക്രയം ചെയ്യാന്‍ സര്‍ക്കാര്‍ മുതിര്‍ന്നാല്‍ ശക്തമായി എതിര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം