സൃഷ്ടികള്‍ നശിപ്പിക്കാന്‍ എം.എഫ് ഹുസൈന്‍ ആഗ്രഹിച്ചു

July 5, 2011 രാഷ്ട്രാന്തരീയം

ലണ്ടന്‍: മരിക്കുന്നതിനുമുമ്പ് തന്റെ കലാസൃഷ്ടികള്‍ മുഴുവന്‍ കത്തിച്ചുകളയാന്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ ആഗ്രഹിച്ചിരുന്നതായി മകന്റെ വെളിപ്പെടുത്തല്‍. ഹുസൈന്റെ ഇളയ മകനായ ഉവൈസാണ് ഇക്കാര്യം പുറത്തുവിട്ടത്.
പിതാവ് യാഥാസ്ഥിതികനല്ലെന്നും അങ്ങിനെയാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും ഉവൈസ് പറഞ്ഞു. എം.എഫ്. ഹുസൈനെക്കുറിച്ച് ‘മിര്‍ച്ച് മസാല’ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ ഹ്രസ്വചിത്രം നിര്‍മ്മിക്കുമെന്നും ഉവൈസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം