കൊച്ചി ടസ്‌കേഴ്‌സിന്റെ ഓഹരികള്‍ വില്‍പനയ്‌ക്ക്‌

July 5, 2011 കായികം

കൊച്ചി: കേരള ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സിന്റെ ഓഹരികള്‍ വില്‍പനയ്‌ക്ക്‌. ടീമിന്റെ ഉടമകളായ കൊച്ചി ക്രിക്കറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡില്‍ ഏറ്റവുമധികം ഓഹരികളുള്ള ആങ്കര്‍ എര്‍ത്ത്‌ ഗ്രൂപ്പ്‌ ഓഹരികള്‍ വില്‍ക്കാന്‍ തയാറാകുന്നതായാണ്‌ സൂചന. 31.4% ഓഹരിയാണ്‌ ആങ്കറിനുള്ളത്‌. ബിസിസിഐയുടെ അനുമതിയോടെ ഓഹരി വില്‍ക്കാനാണ്‌ ആങ്കര്‍ ഗ്രൂപ്പ്‌ ശ്രമിക്കുന്നത്‌. കൊച്ചി കോര്‍പറേഷനുമായുള്ള വിനോദ നികുതി പ്രശ്‌നം, ടീം നടത്തിപ്പിലെ വന്‍ നഷ്‌ടം, സ്‌ഥിരം സ്‌റ്റേഡിയം ഉറപ്പാവാത്തത്‌ എന്നിവയാണ്‌ ടീം വില്‍ക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മത്സരങ്ങള്‍ക്ക്‌ അനുയോജ്യമല്ലെന്നാണ്‌ ടീം ഉടമകളുടെ നിലപാട്‌. നഷ്‌ടം മാത്രമല്ല, ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളും ടീം വില്‍പനയ്‌ക്കുളള കാരണമായി പറയപ്പെടുന്നു. ഇതോടെ കൊച്ചി ടീം കേരളത്തിനു നഷ്‌ടമായേക്കാനും സാധ്യതയുണ്ട്‌.

 

കൂടുതല്‍ വാര്‍ത്തകള്‍ - കായികം