സ്വാമി അഗ്നിവേശിനെതിരായ ആക്രമണം സി.ബി.ഐ അന്വേഷിക്കണം: സുപ്രീം കോടതി

July 5, 2011 ദേശീയം

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡ് സന്ദര്‍ശിക്കുന്നതിനിടെ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനും അനുയായികള്‍ക്കും നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.  നക്‌സലുകളെ നേരിടാന്‍ ആയുധം നല്‍കി ആദിവാസികളെ പ്രത്യേക പോലീസ് ആയി ഉപയോഗിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ കോടതി വിമര്‍ശിച്ചു. ഇത്തരത്തില്‍ ആദിവാസികളെ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി.സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം