കണക്കെടുക്കുന്ന സ്വത്ത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം: എന്‍എസ്എസ്

July 5, 2011 കേരളം

കോട്ടയം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്ത്‌ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കുമെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പ്രജാതല്‍പരരായി രാജ്യം ഭരിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ മഹനീയ ഭരണസംസ്‌കാരത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതരത്തിലുള്ള ചര്‍ച്ചകളും പ്രതികരണങ്ങളും പ്രസ്താവനകളും ഒഴിവാക്കണം.
ഈ അമൂല്യസ്വത്ത് ശാസ്ത്രീയമായി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം. മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന തരത്തിലുള്ള മാധ്യമചര്‍ച്ചകള്‍ സംയമനവും നിയന്ത്രണവും പാലിച്ചുള്ളതാകണം. ഭക്തജനങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്നും എന്‍എസ്എസ് അഭിപ്രായപ്പെട്ടു.
പത്മനാഭസ്വാമിയുടെ ഒരു തരി മണ്ണുപോലും ദുര്‍വ്യയം നടത്താതെ കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ലോകത്തിന് മാതൃകയാണെന്നും എന്‍എസ്എസ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം