കശ്മീരില്‍ സ്‌ഫോടനം: ആറു പൊലീസുകാര്‍ക്ക് പരുക്ക്

July 6, 2011 രാഷ്ട്രാന്തരീയം

ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ പൊലീസ് സ്‌റ്റേഷനു സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ ആറു പൊലീസുകാര്‍ക്കു പരുക്കേറ്റു. സോപ്പോര്‍ മേഖലയില്‍ രാവിലെ ഒന്‍പതു മണിയോടെ ആണു സംഭവം. പൊലീസ് സ്‌റ്റേഷനു സമീപം പാര്‍ക്കു ചെയ്തിരുന്ന ഒരു സ്‌കൂട്ടറില്‍ തീവ്രവാദികള്‍ സ്ഥാപിച്ച വീര്യമേറിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്നു പ്രദേശത്തു സുരക്ഷ ശക്തമാക്കി. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം