ദലൈലാമയുടെ 76-ാം ജന്മദിനം ആഘോഷിച്ചു

July 6, 2011 രാഷ്ട്രാന്തരീയം

ധര്‍മശാല: ടിബറ്റ് ആത്മീയ നേതാവ് ദലൈലാമ 113 വയസുവരെ ജീവിച്ചിരിക്കുമെന്നു പ്രവചനം 76ാം ജന്മദിനമായ ഇന്ന് ടിബറ്റ് മന്ത്രിസഭ പുറത്തുവിട്ടു.  പ്രവാസി ടിബറ്റ് സര്‍ക്കാരിന്റെ ഔദ്യോഗികകാര്യങ്ങള്‍ പ്രവചിക്കുന്ന നെചുങ് ആണ് ദലൈലാമയുടെ ആയുസ് പ്രവചിച്ചത്.
അതേസമയം, ദലൈലാമയുടെ ആയുസ് നിര്‍ണയിക്കപ്പെടുക ടിബറ്റ് ജനതയുടെ പ്രവൃത്തിയും പെരുമാറ്റവും അനുസരിച്ചാകുമെന്നും പ്രവചനം അടിവരയിടുന്നുണ്ട്. അതിനാല്‍ പരമ്പരാഗത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ദലൈലാമ തുടരുന്ന ആചാരങ്ങള്‍ക്കും അദ്ദേഹത്തിന്റെകഠിനാധ്വാനത്തിനും തടസമുണ്ടാക്കുന്ന ഒന്നും ടിബറ്റ് ജനതയുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് ടിബറ്റ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1935 ജൂലൈ ആറിനാണ് ദലൈലാമ ജനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം