ശ്രീപത്മനാഭസ്വാമിക്ഷേത്രം: അമൂല്യശേഖരത്തിന്റെ സംരക്ഷണം ദേവഹിതത്തിനും ആചാര്യന്‍മാരുടെ അഭിപ്രായവും മാനിച്ചുകൊണ്ടാവണം

July 7, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം സംരക്ഷിക്കുന്നത് ദേവഹിതത്തിനും ആചാര്യന്‍മാരുടെ അഭിപ്രായത്തിനും രാജകുടുംബത്തിന്റെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടുമായിരിക്കണമെന്ന് ഭക്തജനങ്ങള്‍ പറയുന്നു. സുരക്ഷാനടപടികള്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ശക്തമാക്കണമെന്നും സുരക്ഷാനടപടികള്‍ എന്താണെന്നുള്ള പൊതുചര്‍ച്ച അതിന്റെ രഹസ്യസ്വഭാവത്തിന് തടസമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷകര്‍ശനമാകുമ്പോള്‍ മുന്‍കാലങ്ങളില്‍ ഭക്തജനങ്ങള്‍ക്കുണ്ടായ ആരാധനാ സ്വാതന്ത്ര്യം നഷ്ടമാകുമോ എന്ന ആശങ്കയും ഭക്തര്‍ക്കുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉചിതമായ തീരുമാനങ്ങളെ ഏറെ ബഹുമാനത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം