കേരളത്തിലെ മുന്നണികള്‍ തിരുവിതാംകൂര്‍ രാജവംശത്തെ മാതൃകയാക്കണം

July 7, 2011 കേരളം

കാട്ടാക്കട: കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ഭരണകാര്യത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തെ മാതൃകയാക്കണമെന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയകൗണ്‍സില്‍ അംഗവുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. അന്‍പതു വര്‍ഷം ഭരിച്ച ഇരുമുന്നണികളുംകൂടി സംസ്ഥാനത്തെ 78,000 കോടി രൂപ കടക്കെണിയിലാക്കിയപ്പോള്‍, തങ്ങള്‍ക്കു ലഭിച്ചതെല്ലാം പത്മനാഭസ്വാമിക്കു സമര്‍പ്പിച്ചതിലൂടെ ഭാവിക്കുവേണ്ടി നീക്കിവച്ചവരാണു തിരുവിതാംകൂര്‍ രാജവംശം.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍നിന്നു ലഭിച്ച സ്വര്‍ണവും രത്‌നവുമൊക്കെ ഹൈന്ദവര്‍ക്ക് അവകാശപ്പെട്ടതാണ്. ഇവ സംരക്ഷിക്കാന്‍ കേന്ദ്രസേനയെ നിയോഗിക്കണം. ക്ഷേത്രസ്വത്ത് ഹൈന്ദവസമൂഹത്തിന്റെ ആധ്യാത്മിക, ഭൗതിക ഉയര്‍ച്ചയ്ക്കായി നീതിപൂര്‍വം വിനിയോഗിക്കണം. ഇതു സംബന്ധിച്ചു ഹൈന്ദവസംഘടനകളുമായി ആലോചിച്ചു സമവായത്തിലെത്തണം. ഹൈന്ദവ സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച് ഇതേക്കുറിച്ചു ചര്‍ച്ച നടത്തണമെന്നു പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം