ദയാനിധി മാരന്‍ രാജിവച്ചു

July 7, 2011 ദേശീയം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ സിബിഐ കുറ്റക്കാരനെന്നു കണ്ടെത്തിയ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ദയാനിധി മാരന്‍ രാജിവച്ചു. രാജിവയ്ക്കുമോയെന്ന കാര്യത്തില്‍ ഉച്ചവരെ അനിശ്ചിതത്വം തുടര്‍ന്നിരുന്നു.   കേന്ദ്രമന്ത്രിസഭായോഗത്തില്‍ പങ്കെടുത്തെങ്കിലും എഫ്എം ലൈസന്‍സ് ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് പുറത്തേക്കു പോകുകയും ചെയ്തു.പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ അദ്ദേഹം രാജിക്കത്തു കൈമാറുകയായിരുന്നു.
മാരന്റെ രാജിക്കു ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി അനുമതി നല്‍കിയിരുന്നതായും വാര്‍ത്തയുണ്ട്. ടി.ആര്‍.ബാലു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയാകുമെന്നാണു സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം