ശ്രീപത്മനാഭസ്വാമി ക്ഷേത്രസുരക്ഷയ്‌ക്ക്‌ ബജറ്റില്‍ ഒരുകോടി

July 8, 2011 കേരളം

തിരുവനന്തപുരം: അപൂര്‍വ നിധിശേഖരം കണ്ടെടുത്ത ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ അതീവസുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ ക്ഷേത്രങ്ങലുട പുനരുദ്ധാരണത്തിനായി ദേവസ്വംബോര്‍ഡുകള്‍ക്ക്‌ 5 കോടിയും അനുവദിച്ചു. വിഴിഞ്ഞം പദ്ധതിക്കായി കോടി അനുവദിച്ചു.

കൂടുതല്‍ ബജറ്റ്‌ നിര്‍ദ്ദേങ്ങള്‍:

  • ഡാമുകളില്‍ നിന്ന് മണല്‍വാരുന്നത് യന്ത്രം വഴി നടപ്പിലാക്കും
  • ആഡംബരകാറുകള്‍ക്ക് അധികനികുതി
  • ആഡംബരവീടുകള്‍ക്ക് രണ്ട് ശതമാനം സെസ്സ്വ
  • സ്വര്‍ണത്തിന് വില കൂടും
  • നിലവിലുള്ള 75 മാവേലിസ്‌റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും
  • 24 പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണത്തിന് 7.2 കോടി
  • ദേശീയ ഗെയിംസ്: സ്‌റ്റേഡിയം നവീകരണത്തിന് 120 കോടി
  • റേഷന്‍ കടകളിലൂടെ 13 അവശ്യസാധനങ്ങള്‍ കൂടി വിതരണം ചെയ്യും
  • പൂഞ്ഞാറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്
  • കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ജി.പി.എസ് സംവിധാനം
  • 1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കും
  • ഒമ്പത്, പത്ത് ക്ലാസുകളിലും ഉച്ചഭക്ഷണപദ്ധതി
  • എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി
  • അഞ്ച് പുതിയ പോളിടെക്‌നിക്കുകള്‍ കൂടി
  • സ്മാര്‍ട് സിറ്റി അടിസ്ഥാന സൗകര്യവികസനത്തിന് 10 കോടി
  • തലസ്ഥാനനഗര വികസനത്തിന് 30 കോടി
  • ഭാഗ്യക്കുറി നറുക്കെടുപ്പ്‌ ഏഴു ദിവസവും
  • സ്വര്‍ണം വിദേശമദ്യം എന്നിവയിക്ക്‌ വിലകൂടും

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം