മികച്ച ബജറ്റെന്ന് ചെന്നിത്തല

July 9, 2011 കേരളം

തിരുവനന്തപുരം: കെ.എം.മാണിയുടേതു മികച്ച ബജറ്റെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ബജറ്റില്‍ 14 ജില്ലകള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ന്യായമായ കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായി നടപടികള്‍ സ്വീകരിക്കും. അപാകതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാതികള്‍ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം