ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

July 9, 2011 കേരളം

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ (87) അന്തരിച്ചു.  1974 മുതല്‍ 1985 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് എട്ടുമണിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആസ്​പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മൂന്നുദിവസം മുമ്പ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് രവിപുരം ശ്മശാനത്തില്‍ നടക്കും.

ഭാര്യ: സുജന നന്ദിനി. മക്കള്‍: അഡ്വ. അനില്‍, സുനില്‍, മിനി. മരുമക്കള്‍: സന്ധ്യ, ജയകുമാര്‍

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം