കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിനും സമനില

July 10, 2011 കായികം

മെന്‍ഡോസ: ഫ്രെഡ് നേടിയ ഗോളില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വായോട് സമനിലയുമായി (2-2) രക്ഷപ്പെട്ടു. ഗ്രൂപ്പ് ‘ബി’യില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്.
ഒന്നാം പകുതിയുടെ 39-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള തകര്‍പ്പന്‍ അടിയിലൂടെ ജേഡ്‌സനാണ് ബ്രസീലിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ ചാമ്പ്യന്മാരെ ഞെട്ടിച്ച് റോക്കി സാന്റാക്രൂസും(55) നെല്‍സണ്‍ വാല്‍ഡസും (67)നേടിയ ഗോളുകളില്‍ പാരഗ്വായ് മുന്നിലെത്തി. ഫ്രെഡ്യാണ് 90-ാം മിനിറ്റില്‍ ബ്രസീലിന്റെ സമനില ഗോള്‍നേടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം