ട്രെയിന്‍ പാളം തെറ്റി, 20 പേര്‍ മരിച്ചു 100 പേര്‍ക്ക് പരിക്ക്‌

July 10, 2011 ദേശീയം

റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറുകള്‍:
അലിഗഡ്  05712403055/56 * കുര്‍ജ: 05738253084/85 * ഫത്തേപ്പൂര്‍: 05180222025, 222026, 222436 * ന്യൂഡല്‍ഹി: 01123342954 , 23341074
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ മാല്‍വാ സ്റ്റേഷന് സമീപത്ത് ഹൗറ-കല്‍ക്ക എക്‌സ്പ്രസിന്റെ പാളം തെറ്റി.20 പേര്‍ മരണപ്പെട്ടു. 100-ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് 12.30-നാണ് അപകടമുണ്ടായത്. 14 ബോഗികളാണ് പാളം തെറ്റിയത്. 100-ലധികം ആള്‍ക്കാര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായറിയുന്നു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ പ്രധാനമന്ത്രി റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റവരെ ഫത്തേപ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡല്‍ഹി-മുഗള്‍സറായ് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശിയ ദുരന്ത നിവാരണ സേനയുടെ സഹായം റെയില്‍വേ തേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം