ജപ്പാനില്‍ വന്‍ഭൂകമ്പം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു; തീരങ്ങളില്‍ ജാഗ്രത

July 10, 2011 രാഷ്ട്രാന്തരീയം

ടോക്കിയോ: ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്തു വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് അനുഭവപ്പെട്ടത്.  ജപ്പാന്‍ തീരത്ത് സൂനാമി സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിക്കയായിരുന്നു. 18 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പം. ഇതേതുടര്‍ന്നു ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നു തൊഴിലാളികളെ ഒഴിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് 11 നുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ഫുക്കുഷിമ ആണവനിലയത്തിലെ റിയാക്ടറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും പതിനാറായിരത്തോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ ഇപ്പോഴത്തെ ഭൂകമ്പത്തിന് ആണവനിലയത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫുക്കുഷിമ നിലയത്തിന്റെ ചുമതലയുള്ള ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം