കാസര്‍കോട്ട് ജ്വല്ലറിയില്‍ കവര്‍ച്ച

July 11, 2011 കേരളം

കാസര്‍കോട്: കുമ്പളയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ഷറഫ ജ്വല്ലറിയിലാണു കവര്‍ച്ച ഉണ്ടായത്. 41 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായറിയുന്നു. ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിച്ച ആഭരണങ്ങളാണ് മോഷണം പോയത്. ലോക്കര്‍ തുറക്കാനും ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നു രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഭിത്തി തുരന്നാണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം