അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

July 12, 2011 കായികം

സാന്റാഫേ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് എയിലെ നിര്‍ണായക മല്‍സരത്തില്‍ കോസ്‌റ്റോറിക്കയെ എതിരില്ലാത്ത മൂന്നുഗോളിനു തോല്‍പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സെര്‍ജിയോ അഗ്വീറോയുടെ വകയാണ് രണ്ടു ഗോളുകള്‍. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് 45-ാം മിനിറ്റിലായിരുന്നു അഗ്വീറോയുടെ ആദ്യ ഗോള്‍. 54-ാം മിനിറ്റില്‍ അഗ്വീറോ രണ്ടാമത്തെ ഗോളും നേടി. 63 -ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ വകയായിരുന്നു മൂന്നാമത്തെ ഗോള്‍.
ക്വാര്‍ട്ടറില്‍ കടക്കാന്‍ അര്‍ജന്റീനയ്ക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് എ യില്‍ നിന്ന്് കൊളംബിയ നേരത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം