സൈപ്രസ് സ്‌ഫോടനം: നാവിക സൈനികസേന മേധാവി കൊല്ലപ്പെട്ടു

July 12, 2011 രാഷ്ട്രാന്തരീയം

നിക്കോഷ്യ: ഗ്രീക്ക് സൈപ്രസിലെ സിഗി നാവിക താവളത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ നാവിക സേനാ മേധാവിയും ബേസ് കമാന്‍ഡറും. നാവിക സേനാ മേധാവി ആന്‍ഡ്രിയാസ് ലൊവാനിഡസ്, ബേസ് കമാന്‍ഡര്‍ ലാമ്പ്രോസ് ലാമ്പ്രൂ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുന്‍പ് ഇറാനില്‍ നിന്ന് സിറിയയിലേക്ക് കപ്പലില്‍ കൊണ്ടുപോകുമ്പോള്‍ സേന പിടിച്ചെടുത്തു സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
98 കണ്ടെയ്‌നറുകളിലായിരുന്നു സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും. ഇറാനെതിരെ യുഎന്‍ ഉപരോധം നിലവിലുള്ളതിനാലാണ് ഇവ പിടിച്ചെടുത്തത്. അപകടത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 62 പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വന്‍ നാശമുണ്ടായി. മൂന്നു കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളുടെ വരെ കതകുകളും ജനാലകളും തെറിച്ചുപോയി.
സംഭവത്തെ തുടര്‍ന്ന് പ്രതിരോധമന്ത്രി കോസ്റ്റസ് പാപകോസ്റ്റസും സേനാമേധാവി പെട്രോസും രാജി സമര്‍പ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം