ഭൂസംരക്ഷണ അതോറിറ്റി വരുന്നു

July 12, 2011 കേരളം

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം അവസാനിപ്പിക്കാനായി ഭൂസംരക്ഷണ അതോറിറ്റി രൂപവല്‍ക്കരിക്കുമെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കയ്യേറ്റക്കാര്‍ അരൂപികളായി നില്‍ക്കുകയാണ്. കൈയേറ്റം ഒഴിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. അതിനുള്ള രാഷ്ട്രീയ ധാര്‍മികതയും ഔചിത്യവും അദ്ദേഹത്തിനുണ്ടെന്നും വി.എസുമായി വാക്കുതര്‍ക്കത്തിനില്ലെന്നും തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം