നെടുമ്പാശ്ശേരിയില്‍ 6000 നക്ഷത്രആമകളെ പിടികൂടി

July 12, 2011 കേരളം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നക്ഷത്രആമകളെ പിടികൂടി. സില്‍ക്ക് എയര്‍വേസില്‍ രണ്ട് സ്യൂട്ട് കേസുകളിലായി കടത്തുകയായിരുന്ന 6000 ഓളം നക്ഷത്രആമക്കുഞ്ഞുങ്ങളെയാണ് എയര്‍പോര്‍ട്ടില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.ഈ അടുത്തകാലങ്ങളിലായി വിമാനത്താവളങ്ങളിലൂടെ നക്ഷത്രആമകളെ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം