അരുണ്‍കുമാറിന്റെ നിയമനം നിയമസഭാ സമിതി അന്വേഷിക്കും

July 13, 2011 കേരളം

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍‌കുമാറിനെതിരെയുള്ള ആരോപണം നിയമസഭാ സമിതി അന്വേഷിക്കും.  ഐ.സി.ടി അക്കാദമി ഡയറക്ടര്‍ വിവാദത്തില്‍ വി.എസ് അച്യുതാനന്ദന്റെ മകനെതിരായ ആരോപണം നിയമസഭാ സമിതിക്ക് അന്വേഷിക്കാമെന്ന് വി.എസ് രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന്‌ മുമ്പ്‌ മകന്‍ അരുണ്‍ കുമാറിനെ ഐ.സി.ടി.എ ഡയറക്ടറായി നിയമിച്ചിച്ചുവെന്ന് പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എയാണ് ആരോപിച്ചത്. എന്നാല്‍ പി.സി.വിഷ്‌ണുനാഥ്‌ ഉന്നയിച്ച ആരോപണം ശരിയല്ലെന്നും എടുത്തിട്ടില്ലാത്ത തീരുമാനം സംബന്ധിച്ചാണ് അദ്ദേഹം ആരോപണം ഉന്നയിക്കുതെന്നും വിഷ്‌ണുനാഥ്‌ ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ അതേക്കുറിച്ച്‌ നിയമസഭാ സമിതി അന്വേഷിക്കട്ടെയെന്നും വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.
ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി വിഷ്ണുനാഥ് അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം