മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് ഹൈക്കോടതി

July 13, 2011 കേരളം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍  കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രവേശനം.
സര്‍ക്കാരുമായി ധാരണയിലെത്തിയ പതിനൊന്ന് മെഡിക്കല്‍ മാനേജുമെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് സ്റ്റേ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ സ്റ്റേ അനുവദിക്കാന്‍ കോടതി തയാറായില്ല. നാളെ നിശ്ചയിച്ചതുപോലെ തന്നെ പ്രവേശന പരീക്ഷ നടത്തുന്നതിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു. പരിക്ഷയുടെ ഫലം 20 ന് മുമ്പ് പ്രസിദ്ധീകരിക്കണം.
മുഹമ്മദ് കമ്മിറ്റി ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഹൈക്കൊടതി നിരീക്ഷിച്ചു. ഉത്തരവാദിത്വം നിറവേറ്റുന്നതിനു പകരം വെറും കാഴ്‌ചക്കാരായി മുഹമ്മദ് കമ്മിറ്റി നിന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡോമിനിക് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം