പത്മനാഭസ്വാമിക്ഷേത്ര സുരക്ഷ: സുപ്രിംകോടതിക്ക് അതൃപ്തി രേഖപ്പെടുത്തി

July 14, 2011 ദേശീയം

ന്യൂഡല്‍ഹി: സഹസ്രകോടിയുടെ അമൂല്യശേഖരം കണ്ടെത്തിയ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി.  വിദഗ്ധരുടെ സഹായത്തോടെ ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മൂല്യനിര്‍ണയം നടത്തണം. ഉരുക്കു ചുമര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിലവില്‍ സുരക്ഷക്കായി അനുവദിച്ച ഒരുകോടി രൂപ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു. സുരക്ഷ സംബന്ധിച്ച് തീരുമാനമായശേഷം മാത്രമേ നിലവറകള്‍ തുറക്കേണ്ടതുള്ളു. ചരിത്രപരമായ പ്രാധാന്യമില്ലാത്തവ പണമായി മാറ്റണമെന്ന രാജകുടുംബത്തിന്റെ അപേക്ഷ കോടതി തള്ളി. ഇതിനിടെ പ്രദര്‍ശനയോഗ്യമല്ലാത്ത വസ്തുക്കളാണ് ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നും ലഭിച്ചവയില്‍ ഭൂരിഭാഗവമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം