മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

July 15, 2011 കേരളം

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകരെ എല്‍.എം.എസ് കോമ്പൗണ്ടില്‍ മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇ.പി. ജയരാജനാണ് നോട്ടീസ് നല്‍കിയത്.

മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്നതരത്തില്‍ അക്രമം നടത്തുന്നവര്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 28 പേര്‍ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം