പുത്തൂര്‍ കസ്റ്റഡി മരണ കേസില്‍ സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

July 15, 2011 കേരളം

കൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണ കേസില്‍ സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് സി.ബി.ഐയോട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചോദിച്ചു. സി.ബി.ഐ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് ജഡ്ജി കമാല്‍ പാഷ പറഞ്ഞു. ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും സി.ബി.ഐ ഇത് മടക്കിനല്‍കുകായിരുന്നു. അന്വേഷണ സംഘം ഇത്രയ്ക്ക് അധഃപതിക്കരുതെന്നും ജഡ്ജി പറഞ്ഞു.

പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്ത് കസ്‌ററഡിയില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ രമേശിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. രമേശിന് ജാമ്യം നല്‍കുന്നത് സംബന്ധിച്ച അഭിപ്രായം ആരാഞ്ഞപ്പോള്‍ സി.ബി.ഐ വ്യക്തമായ മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി ഇത്തരം വിമര്‍ശനം നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം