ഹോട്ടലുകളില്‍ നിരീക്ഷണം ഊര്‍ജിതമാക്കണം

July 16, 2011 കേരളം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ വിവിധജില്ലകളിലുള്ള ഹോട്ടലുകളില്‍ ഇപ്പോള്‍ മതിയായ സുരക്ഷാപരിശോധന നടക്കുന്നില്ല. നേരത്തെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാഹോട്ടലുകളിലും ഉടമകളുമായി സഹകരിച്ചുകൊണ്ട് പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ ടൂറിസം മേഖലയോടനുബന്ധിച്ചുള്ള ഹോട്ടലുകളില്‍ യാതൊരു സുരക്ഷാ പരിശോധനയുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മുംബൈ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസംമേഖലയില്‍ സുരക്ഷ ശക്തമാക്കുവാന്‍ വിവിധ അന്വേഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും കേരളത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. സ്വകാര്യഹോട്ടലുകളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. തീരദേശ-കായല്‍ മേഖലയിലെയും നഗരങ്ങളിലെയും ഹോട്ടലുകള്‍ നിരീക്ഷണവലയത്തില്‍ പെടുന്നതാണെങ്കിലും ഇപ്പോള്‍ യാതൊരു പരിശോധനയും നടക്കുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം