ഭക്രാനംഗല്‍ ഡാമിന് ഭീകരാക്രമണ ഭീഷണി

July 16, 2011 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഭക്രാനംഗല്‍ ഡാമിന് ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ലഷ്‌കറെ തയിബ, ജമാഅത്തുദ്ദഅവ(ജെയുഡി) എന്നീ പാക്ക് ഭീകര സംഘടനകളുടെ അടുത്ത ലക്ഷ്യം ഭക്രാനംഗല്‍ അണക്കെട്ട് ആണെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു ടൈസ് നൗ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയിലെ അണക്കെട്ടുകളെ ആക്രമിക്കാന്‍  പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് ഇവരെന്നും റിപ്പോര്‍ട്ടു പറയുന്നു.  നദീജലത്തിനു വേണ്ടി ഇന്ത്യക്കെതിരെ ജിഹാദ് (വിശുദ്ധ യുദ്ധം) നടത്തുമെന്ന് ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് അബ്ദുര്‍ റഹ്മാന്‍ മക്കി 2010 ഫെബ്രുവരിയില്‍ ഒരു റാലിക്കിടെ ഭീഷണി മുഴക്കിയിരുന്നു. കശ്മീര്‍ പ്രശ്‌നവും ഇന്ത്യ-പാക്ക് നദീജല തര്‍ക്കവും മുന്‍നിര്‍ത്തിയാണ് ജെയുഡി ഭീഷണി സ്വരം ഉയര്‍ത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം