പുകയില ഉത്‌പന്നങ്ങള്‍ക്ക് പ്ലാസ്റ്റിക് കവര്‍ നിരോധിച്ചു

July 17, 2011 കേരളം

കണ്ണൂര്‍: ഗുഡ്കയും പാന്‍മസാലയുമുള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ പായ്ക്കിങ്ങിന് പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ പ്ലാസ്റ്റിക് മാലിന്യ  ഭേദഗതി ചട്ടങ്ങളിലാണീ വ്യവസ്ഥ. പുതിയ ചട്ടങ്ങള്‍ പ്രകാരം പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, സാഷെകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നവര്‍ക്കും ഇവ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ഉടമകള്‍ക്കുമുള്ള ഉത്തരവാദിത്വം ഉപഭോക്താക്കള്‍ക്ക് ഇവ കൈമാറുന്നിടത്ത് അവസാനിക്കുന്നില്ല. പരിസ്ഥിതിക്ക് ഹാനികരമാവാത്ത രീതിയില്‍ ഇവ സംസ്‌കരിക്കുന്നതിനും ഇവര്‍ പങ്കുവഹിക്കണം.

പാന്‍മസാലയും ഗുഡ്കയുമുള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ വലിയ പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇവയ്ക്ക് പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം