സ്‌ഫോടകവസ്തു നിയമം ഭേദഗതി വരുന്നു

July 17, 2011 ദേശീയം

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്‌ഫോടകവസ്തു നിയമം ഭേദഗതി ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതു സംബന്ധിച്ച ബില്‍  വര്‍ഷക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

കാര്‍ഷിക ആവശ്യത്തിനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ ഉപയോഗം നിയന്ത്രിക്കുകയാണ് ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. രാസവളങ്ങള്‍ക്ക് ആവശ്യമുള്ളതിനാല്‍ അമോണിയം നൈട്രേറ്റിന്റെ ഉപയോഗത്തിന് ഇപ്പോള്‍ നിയന്ത്രണങ്ങളൊന്നുമില്ല. മുംബൈയില്‍ ജൂലായ് 13ന് ഉണ്ടായതുള്‍പ്പടെ രാജ്യത്ത് ഉണ്ടായ സ്‌ഫോടനങ്ങളിലെല്ലാം അമോണിയം നൈട്രേറ്റ് വന്‍തോതില്‍ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം