ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം ഒന്നിക്കണം: ഗഡ്കരി

July 17, 2011 രാഷ്ട്രാന്തരീയം

ലണ്ടന്‍: ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്നു ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തു.  ഭീകരവാദം മനുഷ്യരാശിക്കു മുഴുവന്‍ ഭീഷണിയാണെന്നും അതിനു അതിരുകളില്ലെന്നും  ഗഡ്കരി പറഞ്ഞു.  കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നടത്തിയ പാക്കിസ്ഥാന്‍ ഭീകരവാദ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണെന്ന പ്രസ്താവനയെ നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ബാംഗ്ലൂരില്‍ വച്ചാണ് കാമറണ്‍ പാക്കിസ്ഥാന്റെ ഭീകരവാദ നയത്തെ വിമര്‍ശിച്ചത്.

പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ബിജെപി ആഗ്രഹിക്കുന്നത്. ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലായ്മ ചെയ്ത് ഇരു രാജ്യങ്ങളിലും സമാധാന അന്തരീക്ഷം ഉണ്ടാകണം.
ആഗോള ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയും ബ്രിട്ടനും പ്രഥമപരിഗണനയാണ് നല്‍കുന്നതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം