ഭീകര വിരുദ്ധ നയത്തില്‍ മാറ്റം വരേണ്ടത് അനിവാര്യം: അദ്വാനി

July 17, 2011 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഭീകര വിരുദ്ധ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മുംബൈയില്‍ അടുത്തിടെ ഉണ്ടായതുപോലുളള ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി.

അതേസമയം സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് എന്‍സിപിയ്‌ക്കെതിരെ പൃഥ്വിരാജ് ചവാന്‍   ഉയര്‍ത്തിയ ആരോപണം സാധാരണ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. അധികാരത്തിന്റെ ബലം ഒന്നുകൊണ്ടു മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ സ്‌ഫോടനങ്ങളില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയോ ആഭ്യന്തര മന്ത്രി ആര്‍.ആര്‍.പാട്ടീലിനെയോ കുറ്റം പറയാനാവില്ല. കേന്ദ്രസര്‍ക്കാരിനു മാത്രമാണ് പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം ബ്ലോഗില്‍ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം