വിമാനങ്ങള്‍ തകര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നു

July 18, 2011 ദേശീയം

മുംബൈ: അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ തകര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളെയാണ് ഭീകരര്‍ ലക്ഷ്യവച്ചത്. ഇതേത്തുടര്‍ന്നു എല്ലാ വിമാനത്താവളത്തിലെയും സുരക്ഷ ശക്തമാക്കി.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് ദുബായ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ തട്ടിയെടുത്തു തകര്‍ക്കാനുള്ള പദ്ധതികളാണ് ഭീകരര്‍ ആസൂത്രണം ചെയ്തത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണു വാര്‍ത്ത പുറത്തുവിട്ടത്. ശക്തമായ സുരക്ഷ ഏര്‍പ്പെത്തിയ വിമാനത്താവളത്തില്‍ യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കാന്‍ സി.ആര്‍.പിഎഫിനു നിര്‍ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം