സുശീല്‍കുമാര്‍ മോഡി സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനാകും

July 18, 2011 ദേശീയം

സുശീല്‍കുമാര്‍ മോഡി

ന്യൂഡല്‍ഹി: സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി തിരഞ്ഞെടുക്കപ്പെടും. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമാകും.അതേസമയം  കേരളത്തിന്റെ ധനമന്ത്രി കെ.എം. മാണിയുടെ പേരും നേരത്തെ പരിഗണനാ പട്ടികയിലുണ്ടായിരുന്നു.  ചരക്ക്, സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ അനുരഞ്ജനമുണ്ടാക്കാനുള്ള ശ്രമവും യോഗത്തിലുണ്ടാവും. ജി.എസ്.ടി.യെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ അനുരഞ്ജനം സൃഷ്ടിക്കുകയാണ് പുതിയ ചെയര്‍മാന്റെ പ്രധാന ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം