കള്ളപ്പണം: നിയമഭേദഗതി ഉടനെന്ന് പ്രണബ് മുഖര്‍ജി

July 19, 2011 കേരളം

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രിക്കാനുള്ള കര്‍മപരിപാടി അവലോകനംചെയ്യാന്‍ സംഘടിപ്പിച്ച ഏഷ്യപസഫിക് ഗ്രൂപ്പിന്റെ(എ.പി.ജി) 14ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കള്ളപ്പണം തടയുന്നതിന് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ കര്‍ശനമായ നിയമമുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കി. കൂടാതെ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗവും രൂപീവത്ക്കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം