പവര്‍ഹൗസുകളിലെ സുരക്ഷാ നടപടികള്‍ ശക്തമാക്കും: ആര്യാടന്‍

July 20, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പവര്‍ഹൗസുകളിലും സുരക്ഷാ ഓഡിറ്റിങ് നടത്തി അപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ജീവനക്കാരുടെ സുരക്ഷ ഗൗരവമായി പരിഗണിച്ചുകൊണ്ടുള്ള നടപടികളാവും സ്വീകരിക്കുക. പവര്‍ ഹൗസുകളിലെ നിയന്ത്രണ പാനലുകളുടെ അവസ്ഥ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. പെന്‍സ്‌റ്റോക്ക് പൈപ്പുകള്‍ ബലപ്പെടുത്താനും ആവശ്യമുള്ളവ മാറ്റിസ്ഥാപിക്കാനും പവര്‍ ഹൗസുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്താനും നടപടി സ്വീകരിക്കും. ആറുമാസത്തിലൊരിക്കല്‍ ജീവനക്കാര്‍ക്ക് സുരക്ഷാ പരിശീലനം നല്‍കും. സുരക്ഷാ ഉപകരണങ്ങളും വിശ്രമ മുറികളും പവര്‍ ഹൗസുകളില്‍ സ്ഥാപിക്കും. പ്രധാന പവര്‍ ഹൗസുകളില്‍ ആബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഓട്ടോമാറ്റിക് അഗ്‌നിശമന സംവിധാനവും തീപടരാത്ത കേബിളുകളും പവര്‍ ഹൗസുകളില്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം