കോപ്പ അമേരിക്ക: പാരഗ്വായ്‌ ഫൈനലില്‍

July 21, 2011 കായികം

മാല്‍വിനാസ്:  വെനസ്വേലയെ മറികടന്ന് പാരഗ്വായ് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു (5-3). ഉറുഗ്വായുമായാണ് പാരഗ്വായുടെ ഫൈനല്‍ പോരാട്ടം. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഒരൊറ്റ മത്സരത്തില്‍ പോലും നിശ്ചിതസമയത്ത് ജയിക്കാതെയാണ് പാരഗ്വായ് ഫൈനലിലെത്തിയത്. 1979നുശേഷം ആദ്യമായാണ് പാരഗ്വായ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.
120 മിനിറ്റ് നേരം ഇരു ടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ കഴിയാതായതോടെ ഷൂട്ടൗട്ടിലൂടെയാണ്‌ വിധി നിര്‍ണയിച്ചത്‌. .
വെനസ്വേലയുടെ ജിയാന്‍ കാര്‍ലൊ മാല്‍ഡൊണാഡൊ, മാന്വല്‍ റെ, മിക്കു എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. പാരഗ്വായ്ക്കുവേണ്ടി കിക്കെടുത്ത നെസ്റ്റര്‍ ഒര്‍ട്ടിഗോസ, ലൂക്കാസ് ബരിയോസ്, ക്രിസ്റ്റിയന്‍ റിവെറോസ്, ഓസ്‌വാള്‍ഡ് മാര്‍ട്ടിനസ്, ഡാരിയോ വെറോണ്‍ എന്നിവര്‍ പാരഗ്വായ്ക്കുവേണ്ടി വല ചലിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം