മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരിച്ചെടുക്കണം: സുകുമാര്‍ അഴീക്കോട്

July 22, 2011 കേരളം

സുകുമാര്‍ അഴീക്കോട്

തൃശൂര്‍: നടന്‍ മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് തിരിച്ചെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു. ആദായനികുതി അടയ്ക്കാത്ത തസ്‌കരന്മാരായി കലാകാരന്മാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ തന്റെ ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് പ്രതിരോധമന്ത്രി ആന്റണി കൂട്ടു നില്‍ക്കരുത്. പാവപ്പെട്ട ആരാധകരുടെ ബഹുമാനവും, ആദരവും മോഹന്‍ലാല്‍ ദുരുപയോഗം ചെയ്യുകയാണെന്നും അഴീക്കോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം