വോട്ട് കോഴ വിവാദം: അമര്‍സിംഗിനെ ചോദ്യം ചെയ്തു

July 22, 2011 ദേശീയം

ന്യൂഡല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന്‌രണ്ടുദിവസമായി മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതിരുന്ന അമര്‍സിംഗ്  ഡല്‍ഹി ക്രൈംബ്രാഞ്ച്  ഓഫീസില്‍ നേരിട്ട് എത്തുകയായിരുന്നു. 2008 ല്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പിനിടെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വന്ന  ബി.ജെ.പി എം.പിമാരുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായ സഞ്ജീവ് സക്‌സേനയും സുഹാലിയും പദ്ധതിയുടെ സൂത്രധാരന്‍ അമര്‍സിംഗാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അമര്‍സിംഗിന് സമന്‍സ് അയച്ചത്. ഹിന്ദുസ്ഥാനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദുസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം