മൂന്നാറില്‍ പിടിച്ചെടുത്ത ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കും: മന്ത്രി

July 22, 2011 കേരളം

തിരുവനന്തപുരം: മൂന്നാറില്‍ പിടിച്ചെടുത്ത ഭൂമി റിസര്‍വ് വനഭൂമിയായി പ്രഖ്യാപിക്കുമെന്നും ഇനിയുമൊരു കയ്യേറ്റം മൂന്നാര്‍ മേഖലയില്‍ അനുവദിക്കില്ലെന്നും വനംമന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. ആദിവാസികളെ പുനരധിവസിപ്പിച്ചതിന് ശേഷമാകും കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടരുകയെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണമെന്നാണ് ഒരു മകന്‍ എന്ന നിലയ്ക്ക് തന്റെ അഭിപ്രായമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മരുന്നുകള്‍ക്ക് മാത്രം ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗമല്ല അച്ഛന്റേതെന്നും ആഹാര ക്രമീകരണവും വിശ്രമവുമാണ് അദ്ദേഹത്തിനാവശ്യമെന്നും വനംമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം