ചൈനയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു

July 24, 2011 രാഷ്ട്രാന്തരീയം

ബെയ്ജിങ്: ചൈനയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 33 പേര്‍ മരിച്ചു. 191 പേര്‍ക്ക് പരിക്കേറ്റു. അതിവേഗ ബുള്ളറ്റ് ട്രെയിന്‍ മറ്റൊരു അതിവേഗ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയതാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിക്കാന്‍ കാരണം. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഷുവാങ്ജു നഗരത്തിലാണ് അപകടമുണ്ടായത്. ഇടിയെ തുടര്‍ന്ന് ബോഗികള്‍ പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ചു. ഇടിമിന്നലിനെ തുടര്‍ന്ന് ഇലട്രിക് സംവിധാനത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് ആദ്യ നിഗമനം. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.

സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാളം തെറ്റി വേര്‍പ്പെട്ടുപോയ നാല് കോച്ചുകള്‍ മാത്രമാണ് ട്രെയിനുമായി കൂട്ടിയിടിച്ചത് എന്നത് വന്‍ ദുരന്തം ഒഴിവാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം