പ്രമുഖവ്യവസായികളും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

July 24, 2011 കേരളം

തിരുവനന്തപുരം: മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കൂടുതല്‍ പ്രമുഖവ്യവസായികള്‍വരെ ആദായനികുതി വകുപ്പിന്റെ നീരീക്ഷണത്തിലെന്ന് സൂചന. പലരുടെയും വ്യാപാരസ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളെ തന്നെ ആദ്യം പരിശോധിച്ചത് ആദായനികുതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കുള്ള വ്യക്തമായ സന്ദേശമാണമാണെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടി.
താരങ്ങള്‍ നല്‍കിയ നികുതി റിട്ടേണും നിര്‍മാതാക്കള്‍ നല്‍കിയ റിട്ടേണും ഒത്തുനോക്കിയപ്പോള്‍ കണ്ട അന്തരമാണ് ആദായനികുതി വകുപ്പിനെ പരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. കൂടാതെ, ഇരുവരുടെയും വ്യാപാര സംരംഭങ്ങളും ഭൂസ്വത്ത് അടക്കമുള്ള ആസ്തികളും വ്യാപിക്കുന്നതും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് താരങ്ങളുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നികുതി ഈടാക്കുന്നതിനുള്ള ഇത്തരം നടപടികളെ അതിശയത്തോടെ നോക്കിക്കാണേണ്ടതില്ലെന്നാണ് വരുമാനനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം