ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

July 24, 2011 കേരളം

ചെങ്ങന്നൂര്‍: തിരുവനന്തപുരം- മുംബൈ നേത്രാവതി എക്‌സ്പ്രസില്‍ യാത്രക്കിടെ കാണാതായ ചെങ്ങന്നൂര്‍ സ്വദേശി ജയരാജന്‍ നായരുടെ(43) മൃതദേഹം കണ്ടെത്തി.മഹാരാഷ്ട്രയിലെ രത്‌നഗിരിക്കടുത്ത് കെബ്‌സിയില്‍ രാവിലെ പത്തരയോടെയാണു മൃതദേഹം കണ്ടെത്തിയത്. മൂകാംബികയില്‍ കുഞ്ഞിന്റെ ചോറൂണിനു ശേഷം വെളളിയാഴ്ച കുടുംബത്തോടൊപ്പം മടങ്ങിയ ജയരാജനെ യാത്രയ്ക്കിടെ കാണാതാകുകയായിരുന്നു.ട്രെയിനില്‍ നിന്നു തെറിച്ചുവീണതാവാമെന്നാണു പ്രാഥമിക നിഗമനം. ട്രാക്കിനോടു ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം