ഇന്ത്യക്കാരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് സ്പീക്കര്‍ മീരാ കുമാര്‍

July 25, 2011 രാഷ്ട്രാന്തരീയം

ലണ്ടന്‍: യുകെയിലെ പ്രവാസി ഇന്ത്യക്കാരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് സ്പീക്കര്‍ മീരാ കുമാര്‍. നിങ്ങളുടെ നേട്ടങ്ങള്‍ വലുതാണ്.ഞങ്ങള്‍ അഭിമാനിക്കുന്നു-ഇന്നലെ രാത്രി ബോംബെ ബ്രാസറിയില്‍ അത്താഴ വിരുന്നിനിടെ അവര്‍ പറഞ്ഞു. ഇന്നാരംഭിക്കുന്ന 57-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കാനാണു മീരാ കുമാര്‍ ലണ്ടനില്‍ എത്തിയത്. ജനാധിപത്യത്തിന്റെ ശാക്തീകരണമാണ് ചര്‍ച്ചാ വിഷയം. വിവിധ രാജ്യങ്ങളില്‍ നിന്നായി അറുന്നൂറിലധികം പാര്‍ലമെന്റ് പ്രതിനിധികളാണു യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗം വ്യാഴാഴ്ച അവസാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം