ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കണം: മുഖ്യമന്ത്രി

July 25, 2011 കേരളം

തിരുവനന്തപുരം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നേരിയ പാളിച്ച പോലുമില്ലാതെ ജാഗ്രതയോടെ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറിയ വീഴ്ച പോലും ക്ഷമിക്കാന്‍ കഴിയില്ല. വേങ്ങരയില്‍ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരുന്നത് ഈ രംഗത്തുള്ള പോരായ്മകള്‍ വ്യക്തമാക്കുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സേവന അവകാശം ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി ആലോചിക്കുകയാണ്. ഭരണത്തിന്റെ സുതാര്യത , പ്രവര്‍ത്തന വേഗത എന്നിവയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം