ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

July 26, 2011 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസ്സഹകരണ സമരത്തോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടുത്തവിയോജിപ്പ് രേഖപ്പെടുത്തി. സര്‍ക്കാരുമായി കെ.ജി.എം.ഒ.എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടും സമരവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടുപോയത് നിര്‍ഭാഗ്യകരം തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഞായറാഴ്ച്ച ആരോഗ്യമന്ത്രിയും താനും നടത്തിയ ചര്‍ച്ചയില്‍ ധാരണയായാണ് പിരിഞ്ഞത്. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തിയത്. പിന്നെന്തിനാണ് സമരം നടത്തുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും കഷ്ടപ്പെടുന്ന രോഗികളെ ദുരിതത്തിലാക്കുന്ന ഇത്തരം നടപടികള്‍ അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംഘടനയില്‍ പെട്ടവരോടെങ്കിലും എന്തിനാണ് സമരമെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ സമരത്തെ വിമര്‍ശിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം