ബസ് ചാര്‍ജ്ജ് കൂട്ടും

July 26, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തത്ത്വത്തില്‍ ധാരണ. നാളെ ഗതാഗത മന്ത്രി ബസ് ഉടമകളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും.  വിദഗ്ധ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.ഓര്‍ഡിനറി ബസിനു മിനിമം ചാര്‍ജ് നാലില്‍ നിന്ന് അഞ്ചു രൂപയും ഫാസ്റ്റിനു മിനിമം ചാര്‍ജ് അഞ്ചു രൂപയില്‍ നിന്ന് ഏഴ് രൂപയും ആകും. മിനിമം ചാര്‍ജിന്റെ യാത്രാപരിധി രണ്ടര കിലോമീറ്ററില്‍ നിന്ന് അഞ്ച് കിലോ മീറ്ററാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിന്റെ കാര്യത്തില്‍ തീരുമാനമായില്ല. നിരക്കിന്റെ 25% വിദ്യാര്‍ഥി കണ്‍സഷന്‍ ആക്കണമെന്നാണു വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ഇക്കാര്യം വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം