2 ജി സ്‌പെക്ട്രം കേസില്‍ എ. രാജ നിലപാട് മാറ്റി

July 26, 2011 ദേശീയം

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ എ. രാജ നിലപാട് മാറ്റി. ഇടപാടില്‍ പ്രധാനമന്ത്രിക്കും പി.ചിദംബരത്തിനും പങ്കുണെ്ടന്ന് വരുത്തിത്തീര്‍ക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് എ.രാജ വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും രാജ സിബിഐ കോടതിയില്‍ പറഞ്ഞു.സ്‌പെക്ട്രം വിതരണം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും അറിവോടെയായിരുന്നു എന്ന് എ.രാജ സിബിഐ കോടതിയെ അറിയിച്ചത്. മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. യൂണിടെക്കിന്റെയും സ്വാനിന്റെയും ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രിയാണ് ഒപ്പിട്ടത്. താന്‍ പറയുന്നത് തെറ്റാണെങ്കില്‍ പ്രധാനമന്ത്രി നിഷേധിക്കട്ടെയെന്നും എ രാജ ഇന്നലെ ദില്ലിയിലെ സിബിഐ പ്രത്യേക കോടതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം