കര്‍ക്കടക വാവിന് അരുവിക്കര ഒരുങ്ങി: കാര്‍ഷികവ്യവസായിക പ്രദര്‍ശനവുംവിപണനമേളയും നാളെ മുതല്‍

July 26, 2011 കേരളം

നെടുമങ്ങാട്: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് അരുവിക്കര ഡാം സൈറ്റില്‍ ആരംഭിക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനവും വിപണനമേളയും നാളെ വൈകിട്ട് നാലിനു മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ആനാട് ജയന്‍ അധ്യക്ഷത വഹിക്കും. എക്‌സിബിഷന്‍ പാലോട് രവി എംഎല്‍എയും, കുടുംബശ്രീ സ്റ്റാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായരുമാണ് ഉദ്ഘാടനം ചെയ്യുക.കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനു ഡാം സൈറ്റിലെ ബലിതര്‍പ്പണക്കടവില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനറും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.എ. ഹക്കീമും, കണ്‍വീനര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വെമ്പന്നൂര്‍ ശശിധരന്‍നായരും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം